Requesting Entities (AUA & KUA)

ആമുഖം

2016ലെ ആധാര്‍ നിയമ പ്രകരം, പ്രമാണീകരണത്തിനായി ഒരു വ്യക്തിയുടെ ആധാര്‍ നമ്പര്‍, ഡെമോഗ്രഫിക്കും ബയോമെട്രിക്കുമായ വിവരങ്ങള്‍ എന്നിവ കേന്ദ്ര തിരിച്ചറിയല്‍ വിവര സംഭരണി (സിഐഡിആര്‍)ക്കു സമര്പ്പിദക്കുന്ന ഒരു ഏജന്സിംയെന്നോ വ്യക്തിയെന്നോ ആണ് അഭ്യര്ത്ഥി ക്കുന്ന സ്ഥാപനങ്ങള്‍ എന്നതു കൊണ്ട് അര്ത്ഥ മാക്കുന്നത്.

പ്രമാണീകരണ സേവന ഏജന്സിണ (എഎസ്എ) നടപ്പാക്കുന്ന പോലെ, പ്രമാണീകരണം ഉപയോഗിച്ച് ആധാര് നമ്പര്‍ ഉടമയ്ക്ക് ആധാര്‍ അധിഷ്ഠിത സേവനങ്ങള്‍ നല്കുനന്നതില്‍ ഏര്പ്പെകട്ടിരിക്കുന്ന ഒരു സ്ഥാപനമാണ് പ്രമാണീകരണ ഉപഭോക്തൃ ഏജന്സിെ (എയുഎ). ഒരു പ്രമാണീകരണ ഉപഭോക്തൃ ഏജന്സിെ എന്നത് യുഐഡിഎഐയുടെ ആധാര്‍ പ്രമാണീകരണ സേവനങ്ങള്‍ ഉപയോഗിക്കുകയും അതിന്റെ സേവനങ്ങള്‍/വാണിജ്യ ധര്മോങ്ങള്‍ സാദ്ധ്യമാക്കുന്നതിനായി പ്രമാണീകരണ അപേക്ഷകള്‍ അയയ്ക്കുകയും ചെയ്യുന്ന, ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത സര്ക്കാ ര്‍/പൊതു/സ്വകാര്യ നിയമാനുസൃത ഏജന്സികയാണ്.

ഉപ പ്രമാണീകരണ ഉപഭോക്തൃ ഏജന്സി്കള്‍ (സബ് എയുഎ) എന്നത് നിലവിലുള്ള അഭ്യര്ത്ഥി ക്കുന്ന സ്ഥാപനം മുഖേന തങ്ങളുടെ സേവനങ്ങള്‍ സാദ്ധ്യമാക്കാനായി ആധാര്‍ പ്രമാണീകരണം ഉപയോഗിക്കുന്ന ഏജന്സിധകളാണ്.

ഒരു പ്രമാണീകരണ സേവന ഏജന്സിന മുഖേന കേന്ദ്ര തിരിച്ചറിയല്‍ വിവര സംഭരണിയുമായി ഒരു അപേക്ഷിക്കുന്ന സ്ഥാപനത്തെ ബന്ധിപ്പിക്കുന്നു (ഒന്നുകില്‍ സ്വന്തം നിലയില്‍ പ്രമാണീകരണ സേവന ഏജന്സികയായി മാറുകയോ നിലവിലെ പ്രമാണീകരണ സേവന ഏജന്സിയയുടെ സേവനങ്ങള്‍ സ്വീകരിക്കുകയോ വഴി)

സജീവ പ്രമാണീകരണ ഉപഭോക്തൃ ഏജന്സി് (എയുഎ)യുടെ പട്ടിക

സജീവ ഇ-കെവൈസി ഉപഭോക്തൃ ഏജന്സി (കെയുഎ)യുടെ പട്ടിക

അഭ്യര്ത്ഥിഉക്കുന്ന സ്ഥാപനത്തിന്റെ നിയമനം (പ്രമാണീകരണ ഉപഭോക്തൃ ഏജന്സിനയും ഇ-കെവൈസി ഉപഭോക്തൃ ഏജന്സിൃയും)

  • അതോറിറ്റി നല്കിുയിട്ടുള്ള പ്രമാണീകരണ സൗകര്യം ഉപയോഗിക്കാനായി, അഭ്യര്ത്ഥിരക്കുന്ന സ്ഥാപനം ആകാന്‍ താല്പിര്യമുള്ള ഏജന്സിഅകള്‍ ഇതു സംബന്ധിച്ച് അതോറിറ്റി നിര്ദേമശിച്ചിട്ടുള്ള നടപടി ക്രമങ്ങള്ക്ക്ച അനുസൃതമായി അഭ്യര്ത്ഥി ക്കുന്ന സ്ഥാപനമായുള്ള നിയമനത്തിന് അപേക്ഷിക്കേണ്ടതാണ്. 'എ' പട്ടികയില്‍ പറഞ്ഞിട്ടുള്ള മാനദണ്ഡങ്ങള്‍ നിറവേറ്റുന്ന സ്ഥാപനങ്ങള്ക്കുാ മാത്രമേ അപേക്ഷിക്കാന്‍ അര്ഹപതയുണ്ടായിരിക്കുകയുള്ളൂ. അര്ഹ‍താ മാനദണ്ഡം കാലാകാലങ്ങളില്‍ പരിഷ്‌ക്കരിക്കുന്നതിനായി അതോറിറ്റി ഉത്തരവു മുഖേന 'എ'പട്ടിക ഭേദഗതി ചെയ്യുന്നതാണ്.
  • അപേക്ഷ പരിഗണിക്കാനോ ഒഴിവാക്കാനോ ആയി, സന്ദര്ഭാ്നുസരണം, അപേക്ഷിക്കുന്ന സ്ഥാപനത്തിന്റെ പ്രവര്ത്തഷനം സംബന്ധിച്ച കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ളതും മറ്റുവിധത്തില്‍ അതോറിറ്റി ആവശ്യമെന്നു കരുതുന്നതുമായ അധികവിവരങ്ങളോ വിശദീകരണമോ നല്കാനന്‍ അപേക്ഷകനോട് അതോറിറ്റി അവശ്യപ്പെട്ടേക്കാം.
  • ഇതുമായി ബന്ധപ്പെട്ട് അതോറിറ്റി നിര്ദേദശിക്കുന്ന സമയത്തിനുള്ളില്‍ അതോറിറ്റിയെ ബോദ്ധ്യപ്പെടുത്തുന്ന തരത്തില്‍ അത്തരം വിവരങ്ങളും വിശദീകരണവും അപേക്ഷകന്‍ നല്കേംണ്ടതാണ്.
  • അപേക്ഷ, അപേക്ഷകന്‍ നല്കി്യ വിവരങ്ങള്‍, അതിന്റെ യോഗ്യത എന്നിവ പരിഗണിക്കുമ്പോള്‍ അപേക്ഷകനുണ്ടായിരിക്കേണ്ട രേഖകള്‍, അടിസ്ഥാന സൗകര്യം, സാങ്കേതികവിദ്യാ പിന്തുണ എന്നിവ സംബന്ധിച്ച് അതോറിറ്റി നേരിട്ടു പരിശോധന നടത്തി തീര്പ്പു കല്പ്പിോക്കുന്നതാണ്.
  • അപേക്ഷ, രേഖകള്‍, അപേക്ഷകന്‍ നല്കി്യ വിവരങ്ങള്‍, അതിന്റ യോഗ്യത എന്നിവയുടെ പരിശോധനാശേഷം അതോറിറ്റി സന്ദര്ഭാിനുസരണം,
    എ. അഭ്യര്ത്ഥിടക്കുന്ന സ്ഥാപനത്തിനു വേണ്ടിയുള്ള അപേക്ഷ അംഗീകരിക്കുന്നതാണ്.
    ബി. ചുമതലകള്‍ നിറവേറ്റാത്തതിന്റെ നഷ്ടപരിഹാരങ്ങളും തടസ്സങ്ങളും ഉള്പ്പെതടെ അതോറിറ്റിയുടെ പ്രമാണീകരണ സൗകര്യത്തിലെ അഭ്യര്ത്ഥി്ക്കുന്ന സ്ഥാപനങ്ങളുടെ ഉപയോഗത്തിനായുള്ള വ്യവസ്ഥകള്‍ ഉള്ക്കൊതള്ളിച്ചുകൊണ്ട് സ്ഥാപനവുമായോ ഏജന്സിൊയുമായോ ഉചിതമായ കരാറുകളില്‍ ഏര്പ്പെതടുന്നതാണ്.
  • അപേക്ഷാഫീസ്, വാര്ഷിങക വരിസംഖ്യാ ഫീസ്, വ്യക്തിഗത പ്രമാണീകരണ ഇടപാടുകള്ക്കു ള്ള ഫീസ് എന്നിവ ഉള്പ്പെകടെ തങ്ങളുടെ നിയമന വേളയില്‍ സ്ഥാപനങ്ങള്‍ നല്കേപണ്ട ഫീസുകളും ചാര്ജു കളും കാലാകാലങ്ങളില്‍ അതോറിറ്റി തീരുമാനിക്കുന്നതാണ്.

നിര്ബറന്ധിത സുരക്ഷാ ആവശ്യങ്ങള്

  • പ്രത്യേക മേഖലാ തിരിച്ചറിയല്‍ സംവിധാനമായി ആധാര് നമ്പറിനെ ഒരിക്കലും ഉപയോഗിക്കാന്‍ പാടുള്ളതല്ല.
  • ഓപ്പറേറ്റര്‍ സഹായക ഉപകരണങ്ങളാണെങ്കില്‍ പാസ്‌വേഡ്, ആധാര്‍ പ്രമാണീകരണം മുതലായ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഓപ്പറേറ്റര്മാാരെ പ്രമാണീകരിക്കേണ്ടതുണ്ട്.
  • ആധാര്‍ പ്രമാണീകരണത്തിനായി രേഖപ്പെടുത്തുന്ന വ്യക്തിഗത തിരിച്ചറിയല് വിവരങ്ങളെ രേഖപ്പെടുത്തുന്ന വേളയില്‍ രഹസ്യഭാഷയിലാക്കേണ്ടതും ഒരു ശൃംഖലയിലൂടെ രഹസ്യഭാഷയിലാക്കാതെ അയയ്ക്കാന്‍ പാടില്ലാത്തതുമാണ്.
  • രഹസ്യഭാഷയിലാക്കിയ വ്യക്തിഗത തിരിച്ചറിയല്‍ വിവര സമുച്ചയം, ഇപ്പോള്‍, 24 മണിക്കൂറായി ക്രമീകരിച്ചിട്ടുള്ള ഹ്രസ്വകാലത്തേക്കുള്ള ബഫേഡ് പ്രമാണീകരണത്തിനുള്ളതല്ലെങ്കില്‍ സൂക്ഷിച്ചുവയ്ക്കരുത്.
  • ആധാര്‍ പ്രമാണീകരണ ആവശ്യങ്ങള്ക്കാ യി രേഖപ്പെടുത്തിയ ബയോമെട്രിക്ക്-ഒറ്റത്തവണ പാസ്‌വേഡ് വിവരങ്ങള്‍ സ്ഥിരം സംഭരണികളിലോ വിവരശേഖരത്തിലോ സൂക്ഷിക്കരുത്.
  • പരിശോധനാ ആവശ്യങ്ങള്ക്കാതയി മെറ്റാ ഡേറ്റയും പ്രതികരണങ്ങളും രേഖപ്പെടുത്തേണ്ടതാണ്.
  • പ്രമാണീകരണ ഉപഭോക്തൃ ഏജന്സി്യും പ്രമാണീകരണ സേവന ഏജന്സികയും തമ്മിലുള്ള ശൃംഖല സുരക്ഷിതമായിരിക്കണം.

അഭ്യര്ത്ഥിജക്കുന്ന സ്ഥാപനങ്ങളുടെ (പ്രമാണീകരണ ഉപഭോക്തൃ ഏജന്സി്/ഇ-കെവൈസി ഉപഭോക്തൃ ഏജന്സിത) ചുമതലകളും വിവര സുരക്ഷിതത്ത്വവും

അഭ്യര്ത്ഥിാക്കുന്ന സ്ഥാപനങ്ങളുടെ (പ്രമാണീകരണ ഉപഭോക്തൃ ഏജന്സിത/ഇ-കെവൈസി ഉപഭോക്തൃ ഏജന്സിണ) ചുമതലകളെയും വിവര സുരക്ഷിതത്ത്വങ്ങളെയും കുറിച്ച് അറിയാന്‍ 2016ലെ ആധാര്‍ നിയമവും അതിന്റെ ചട്ടങ്ങളും പരിശോധിക്കാവുന്നതാണ്.