രജിസ്ട്രാറുകള്‍

വ്യക്തികളെ എൻറോൾ ചെയ്യിക്കുക എന്ന ഉദ്ദേശ്യത്തോടെ യുഐഡിഎഐ അധികാരപ്പെടുത്തിയതോ അംഗീകരിച്ചതോ ആയ ഒരു സ്ഥാപനമാണ് രജിസ്ട്രാർ. അത് ഒരു ധാരണാപത്രം മുഖേന യു ഐ ഡി എ ഐ യുടെ പങ്കാളിയാണ്. അതിനെ ഏല്പിച്ചിട്ടുള്ള പങ്കുകൾക്കും ഉത്തരവാദിത്തങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കേണ്ട ചുമതലയും രജിസ്ട്രാർമാർക്കുണ്ട്. സ്ഥിരവാസികളുടെ എൻറോൾ എൻറോൾമെൻറ്റിനായി യുഐഡിഎഐ യുമായി ധാരണാ പത്രം ഒപ്പു വച്ച വിവിധ സംസ്ഥാന സർക്കാരുകൾ , കേന്ദ്ര മന്ത്രാലയങ്ങൾ, ബാങ്കുകൾ പൊതുമേഖലാ സംഘടനകൾ എന്നിവയാണ് പ്രാഥമികമായും രജിസ്ട്രാർമാർ.

ആർക്കാണ് രജിസ്ട്രാർ ആകാനാവുക?

യുഐഡി നമ്പറുകൾക്കായി വ്യക്തികളെ എൻറോൾ ചെയ്യിക്കുക എന്ന ഉദ്ദേശ്യത്തോടെ യുഐഡി അതോറിറ്റി അധികാരപ്പെടുത്തിയതോ അംഗീകരിച്ചതോ ആയ ഏതു സ്ഥാപനവും രജിസ്‌ട്രാറാണ്. തങ്ങളുടെ ചില പരിപാടികൾ, പ്രവർത്തനങ്ങൾ എന്നിവ സാധാരണഗതിയിൽ നടപ്പിലാക്കുന്നതിനിടെ സ്ഥിരവാസികളുമായി സമ്പർക്കം പുലർത്തുന്ന സംസ്ഥാന സർക്കാർ/ കേന്ദ്രഭരണ പ്രദേശം, പൊതുമേഖലാ സ്ഥാപനങ്ങൾ, മറ്റ് ഏജൻസികൾ, സംഘടനകൾ എന്നിവയുടെ വകുപ്പുകളോ ഏജൻസികളോ ആണ് പ്രധാനമായും രജിസ്ട്രാർമാർ. ഗ്രാമ വികസന വകുപ്പ് (എൻ ആർ ഇ ജി എസ നു വേണ്ടിയുള്ളത് ) അല്ലെങ്കിൽ സിവിൽ സപ്ലൈസ് ഉപഭക്തൃകാര്യ വകുപ്പ് (ടി ഡി പി എസ് നു വേണ്ടിയുള്ളത്) ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ പോലെയുള്ള ഇൻഷുറൻസ് കമ്പനികൾ, ബാങ്കുകൾ എന്നിവയാണ് രജിസ്ട്രാർമാർക്കുള്ള ഉദാഹരണങ്ങൾ.

രജിസ്ട്രാർ ആകുന്നതെങ്ങനെ?

ഈ ഘട്ടത്തിൽ, സംസ്ഥാന സർക്കാരുകൾ, കേന്ദ്ര മന്ത്രാലയങ്ങൾ, സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവയുമായി യുഐഡിഎ ഐ പ്രാഥമികമായി കരാറിലേർപ്പെടുന്നു. ഓരോ രജിസ്ട്രാറുമായി യുഐഡിഎഐ ധാരണാപത്രം ഒപ്പു വയ്ക്കുന്നു പ്രസ്തുത ധാരണാപത്രത്തിൽ നിർവചിച്ചിട്ടുള്ള പങ്കുകളും ചുമതലകളും പാലിക്കേണ്ടതാണ്. സ്വന്തം നിലയിലോ എൻറോൾമെൻറ് ഏജൻസികളെ തിരഞ്ഞെടുക്കൽ മുഖേനയോ സ്ഥിരവാസിയുടെ എൻറോൾമെൻറ് ആരംഭിക്കാൻ ഒപ്പു വച്ച ധാരണാപത്രം രജിസ്‌ട്രാറെ അനുവദിക്കുന്നു.

സംസ്ഥാന- സംസ്ഥാനേതര രജിസ്ട്രാർമാർ

യുഐഡിഎഐ ക്കു വേണ്ടി രജിസ്ട്രാറായി പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാർ/ കേന്ദ്രഭരണ പ്രദേശം സംസ്ഥാന രജിസ്ട്രാർ ആണ്. ധാരണാപത്രം ഒപ്പിടുന്ന എല്ലാ ബാങ്കുകളും പൊതുമേഖലാ സ്ഥാപനങ്ങളും സംസ്ഥാനേതര രജിസ്ട്രാറായി പ്രവർത്തിക്കുന്നു.ധാരണാപത്രം ഒപ്പിടുന്ന എല്ലാ ബാങ്കുകളും പൊതു മേഖലാ സ്ഥാപനങ്ങളും സംസ്ഥാനേതര രജിസ്ട്രാറായി പ്രവർത്തിക്കുന്നു

രജിസ്ട്രാറുടെ പങ്കുകളും ചുമതലകളും

  • യുഐഡിഎഐ യുമായി പങ്കുചേരുകയും എൻറോൾമെൻറ് പ്രക്രിയ നടപ്പാക്കുന്നതിൽ യുഐഡിഎഐ നിർവഹിച്ച പരിസ്ഥിതി പ്രയോജനപ്പെടുത്തുകയും ചെയ്യുക.
  • എൻറോൾ ചെയ്യപ്പെടുന്ന ക്ലയന്റ്, ഓപ്പറേറ്റർ സൂപ്പർവൈസർ, എൻറോൾമെൻറ് ഏജൻസി , രജിസ്ട്രാർ എന്നിവരെയും മറ്റേതെങ്കിലും വിവരങ്ങളും കണ്ടെത്താനായി ഓരോ എൻറോൾമെന്റിന്റെ/ പരിഷ്കരണത്തിന്റെ അടിസ്ഥാനത്തിൽ എൻറോൾമെൻറ് പാക്കറ്റിന്റെ ഭാഗമായി വിവര പരിശോധന രേഖപ്പെടുത്തുന്നത്തിനു വ്യവസ്ഥയുള്ളതും എൻറോൾമെൻറ് ഉദ്ദേശ്യത്തിനായി യുഐഡിഎഐ നല്കുന്നതുമായ സോഫ്റ്റ് വെയർ മാത്രം ഉപയോഗിക്കുക.
  • കമ്പ്യൂട്ടർ , പ്രിൻറർ , ബയോമെട്രിക് ഉപകരണങ്ങൾ, മറ്റ് അനുബന്ധ വസ്തുക്കൾ പോലെയുള്ള സാമഗ്രികൾ പോലെയുള്ളവ കാലാകാലങ്ങളിൽ അതോറിറ്റി പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾക്ക് അനുസൃതമായിരിക്കണം.
  • എൻറോൾമെൻറ്റിനു ഉപയോഗിക്കുന്ന ബയോമെട്രിക് ഉപകരണങ്ങൾ യുഐഡിഎഐ വ്യവസ്ഥ ചെയ്ത പ്രക്രിയയ്ക്ക് അനുസൃതമായി സാക്ഷ്യപ്പെടുത്തിയതും ആയിരിക്കണം.
  • സ്ഥിരവാസിയുടെ എൻറോൾമെന്ററിനുള്ള എൻറോൾമെൻറ് ഏജൻസികളെ നിയോഗിക്കുക, ഏജൻസികളുടെ പരീക്ഷണവും സ്ഥിരമായ നിരീക്ഷണവും സംഘടിപ്പിക്കുക.
  • സാങ്കേതിക വിദ്യ, ഉപകരണങ്ങൾ എന്നിവയുടെയും പരിശീലനം, അവബോധം സൃഷ്ടിക്കൽ, എൻറോൾമെൻറ്, പ്രമാണീകരണം എന്നിങ്ങനെയുള്ളവ ഉൾപ്പെടുന്ന പ്രക്രിയകളുടെയും കാര്യത്തിൽ യുഐഡിഎഐ നിർവചിച്ച മാനദണ്ഡം പാലിക്കുന്നു എന്ന് ഉറപ്പാക്കുക.
  • രജിസ്ട്രാർക്ക് സ്വയമോ അതു കരാറിലേർപ്പെട്ട എൻറോൾമെൻറ് ഏജൻസികൾ മുഖേനയോ സ്ഥിരവാസിയുടെ എൻറോൾമെൻറ് നടത്താവുന്നതാണ്. എൻറോൾമെൻറ് ഏജൻസികളുമായി കരാറിലേർപ്പെടുന്നതിനുള്ള തങ്ങളുടെ തന്നെ സംവിധാനം പാലിച്ച് എൻറോൾമെൻറ് എംപാനൽ ചെയ്ത എൻറോൾമെൻറ് ഏജൻസികളുമായോ അനുയോജ്യമെന്ന് തങ്ങൾ കണ്ടെത്തുന്ന മറ്റേതെങ്കിലും ഏജൻസികളുമായോ കരാറിലേർപ്പെടാൻ രജിസ്ട്രാർമാർക്ക് സ്വാതന്ത്ര്യമുണ്ട്.
  • സുരക്ഷിതമാക്കിയ എഫ്റ്റിപി ചാനൽ മാത്രം ഉപയോഗിച്ച് നിർദിഷ്ട സമയത്തിനുള്ളിൽ എല്ലാ എൻറോൾമെൻറ് പാക്കറ്റുകളും കേന്ദ്ര തിരിച്ചറിയൽ വിവര സംഭരണിക്കു കൈമാറിയെന്ന് ഉറപ്പാക്കുക
  • അതിനിടയിൽത്തന്നെ, സമാഹരിച്ച വിവരത്തിന്റെ ഉചിതവും സുരക്ഷിതവുമായ സംരക്ഷണം ഉറപ്പാക്കുക, ഉപോദ്‌ബലക രേഖകളുടെ സുരക്ഷിതമായ പകർപ്പുകൾ കൈവശം വയ്ക്കുകയും ആവശ്യമുള്ളപ്പോൾ യുഐഡിഎഐ ക്ക് നൽകുകയും ചെയ്യുക.
  • പാർശ്വവൽകൃത സ്ഥിരവാസികളുടെ എൻറോൾമെൻറ് പരമാവധിയാക്കാൻ പൗരസമൂഹ സംഘടനകളുമായും മറ്റു സാമൂഹിക സംഘടനകളുമായും സഹകരിക്കണം
  • പരാതി പരിഹാരം, എൻറോൾമെൻറ് ഏജൻസിയുടെ പ്രവർത്തന നിരീക്ഷണം എന്നിങ്ങനെയുള്ളവയ്ക്ക് യുഐഡിഎഐ നിർവചിച്ച പോലെയുള്ള പ്രക്രിയ സജ്ജമാക്കുക. തർക്ക വിഷയങ്ങൾ പരിഹരിക്കാൻ യുഐഡിഎഐ ക്കു സഹായം നൽകുക

രജിസ്ട്രാറുടെ എൻറോൾമെൻറ്റിനുള്ള രേഖകൾ

രജിസ്ട്രാറുടെ എൻറോൾമെന്റിനു വ്യക്തമായി നിർവചിച്ച പ്രക്രിയ യുഐഡിഎഐ യ്ക്കുമുണ്ട്. എൻറോൾമെന്റ് പ്രക്രിയയിൽ രജിസ്ട്രാർമാരെ സഹായിക്കാനായി ഏതാനും രേഖകൾ നിലവിലുണ്ട്. രജിസ്ട്രാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും എപ്പോഴും പരിഷ്കരിക്കുന്നതും പരിശോധനയ്ക്കായി വെബ്സൈറ്റിൽ ലഭ്യമായിരിക്കുന്നതുമാണ്, എൻറോൾ ചെയ്ത രജിസ്ട്രാറുടെ അംഗീകൃത പട്ടികയും ബന്ധപ്പെട്ട ധാരണാപത്രവും വെബ്സൈറ്റിൽ ലഭ്യമാണ്.

തിരഞ്ഞെടുത്ത പ്രദേശത്തെ സ്ഥിരവാസികളുടെ എൻറോൾമെൻറ് ഉൾകൊള്ളിക്കുന്നതിനായി രജിസ്ട്രാർ ഒരു തന്ത്രം നിർവചിക്കേണ്ടതാണ്. അതിനായി ആർ എഫ് ക്യു/ ആർ എഫ് പി മാതൃക മുഖേന എൻറോൾമെൻറ് ഏജൻസിയെ തിരഞ്ഞെടുക്കേണ്ടതുണ്ട്. യുഐഡിഎഐ യുടെ പക്കൽ എംപാനൽ ചെയ്ത ഏജൻസികളുടെ ഒരു പട്ടികയുണ്ട്. അവയുടെ സാങ്കേതിക- സാമ്പത്തിക വിവരങ്ങൾ സാങ്കേതിക സമിതി പരിശോധിച്ചിട്ടുണ്ടെന്നതിനാൽ എൻറോൾമെൻറ് ആരംഭിക്കാൻ തയ്യാറായ നിലയിലാണ്.

എൻറോൾമെൻറ് ഏജൻസിയുടെ തിരഞ്ഞെടുക്കലിനുള്ള മാതൃകാ ആർ എഫ് ക്യൂ വിനെ ഒരു പരിശോധനാ രേഖയായാണ് യുഐഡിഎഐ വികസിപ്പിച്ചത്. ഇത് വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്ട്രാറുടെയും രജിസ്ട്രാർ എൻറോൾമെന്റ് തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെയും ആവശ്യാനുസരണം രേഖ പരിഷ്കരിക്കേണ്ടതുണ്ട്

താഴെ പറയുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ രജിസ്ട്രാർ എൻറോൾമെൻറ് ഏജൻസിയെ തിരഞ്ഞെടുക്കേണ്ടതാണ്:

  • സാങ്കേതികവും സാമ്പത്തികവുമായ ശേഷി
  • എൻറോൾമെന്റിന്റെ വ്യാപ്തി
  • പ്രദേശത്തെ എൻറോൾമെൻറ് നടപടിക്രമങ്ങളുടെ പട്ടിക
  • വിവര സംഭരണ ആവശ്യം
  • എൻറോൾമെൻറ്റിന്റെ അടിസ്ഥാന സൗകര്യങ്ങൾ വ്യവസ്ഥ ചെയ്യൽ

ഉൾപ്പെടുത്തലിൽ രജിസ്ട്രാറുടെ പങ്ക്

സ്ത്രീകൾ, കുട്ടികൾ , മുതിർന്ന പൗരൻമാർ , അംഗവൈകല്യമുള്ളവർ, അവിദഗ്ധരും അസംഘടിതരുമായ തൊഴിലാളികൾ , നാടോടികളോ സ്ഥിരമായി വീടില്ലാത്തവരോ ആയവർ, അതുപോലെയുള്ള മറ്റു വിഭാഗങ്ങളിൽ പെട്ട വ്യക്തികൾ എന്നിവരെ എൻറോൾ ചെയ്യാൻ രജിസ്ട്രാർക്ക് പ്രത്യേക നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

യുഐഡിഎഐ നിർദ്ദേശിച്ച ഒന്നോ അതിലേറെയോ ഉപോദ്‌ബലക രേഖകളിലേക്ക് പ്രവേശനം ഉള്ള എല്ലാ വിഭാഗത്തിലുള്ളവരെയും തങ്ങളുടെ തിരിച്ചറിയൽ തെളിയിക്കാൻ ഒരു രേഖയും നല്കാനില്ലാത്ത മറ്റു വിഭാഗത്തിൽ പെട്ട സ്ഥിരവാസികളെയും ഉൾപ്പെടുത്താൻ രജിസ്ട്രാർ വ്യവസ്ഥ ചെയ്യണം.

സ്ത്രീകളെ മാത്രം എൻറോൾ ചെയ്യുന്ന സ്ഥാപനങ്ങളിൽ സ്ത്രീ ഓപ്പറേറ്ററെ നിയമിക്കാൻ രജിസ്ട്രാർ വ്യവസ്ഥ ചെയ്യണം. ആശുപത്രി പോലെ ജനനം നടക്കുന്ന സ്ഥലങ്ങളിൽ നവജാത ശിശുക്കളുടെ എൻറോൾമെന്റിനും രജിസ്ട്രാർ വ്യവസ്ഥ ചെയ്യേണ്ടതാണ്

രജിസ്ട്രാറുടെ പ്രവർത്തനങ്ങൾ

Following are the activities in which Registrar gets involved

  • എൻറോൾമെൻറ് ഏജൻസികളെ എൻറോൾ ചെയ്യൽ
  • പരിശീലനം സംഘടിപ്പിക്കലും എൻറോൾമെൻറ് നിരീക്ഷണവും
  • പ്രക്രിയകൾക്കായി എൻറോൾമെൻറ് പാക്കറ്റുകൾ കേന്ദ്ര തിരിച്ചറിയൽ വിവര സംഭരണിക്കു കൈമാറൽ.
  • ഡിഎംഎസ് (ഡോക്യുമെന്റ് മാനേജ്‌മെന്റ് സിസ്റ്റം) രൂപത്തിലുള്ള എൻറോൾമെന്റ് രേഖകളുടെ കൈമാറ്റം
  • എൻറോൾമെൻറ് വേളയിൽ സമാഹരിച്ച രേഖകളുടെ പരിശോധന.
  • യോഗങ്ങളിൽ ഹാജരാകുകയും പ്രക്രിയയെക്കുറിച്ചുള്ള അറിവ് പരിഷ്കരിക്കുകയും ചെയ്യുക.