എൻറോൾമെന്റ് ഇക്കോസിസ്റ്റം

യു ഐ ഡി എ ഐ

ഈ പരിസ്ഥിതിയുടെ കേന്ദ്രസ്ഥാനത്തുള്ള യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ് ഇത്തരം ബന്ധങ്ങളുടെ നിർവചനത്തിന്റെയും പ്രധാന അടിസ്ഥാന സൗകര്യത്തിന്റെയും ഉത്തരവാദിത്തം. സംവിധാനത്തിന്റെ പ്രവർത്തനം സംബന്ധിച്ച വിലയിരുത്തൽ, നിരീക്ഷണം , ലക്ഷ്യത്തിലേക്ക് എത്തിക്കൽ എന്നിവയുടെ ചുമതലയും യുഐഡിഎഐ യ്ക്കു തന്നെയാണ്.

രജിസ്ട്രാർമാർ

വ്യക്തികളെ എൻറോൾ ചെയ്യിക്കുക എന്ന ഉദ്ദേശ്യത്തോടെ യുഐഡിഎഐ അധികാരപ്പെടുത്തിയതോ അംഗീകരിച്ചതോ ആയ ഒരു സ്ഥാപനമാണ് രജിസ്ട്രാർ. അത് ഒരു ധാരണാപത്രം മുഖേന യു ഐ ഡി എ ഐ യുടെ പങ്കാളിയാണ്. അതിനെ ഏല്പിച്ചിട്ടുള്ള പങ്കുകൾക്കും ഉത്തരവാദിത്തങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കേണ്ട ചുമതലയും അതിനുണ്ട്. സ്ഥിരവാസികളിൽ നിന്നു രജിസ്ട്രാർമാർ സ്വയമോ അവർ കരാർ നൽകിയ എൻറോൾമെന്റ് ഏജൻസികൾ മുഖേനയോ സ്ഥിരവാസിയുടെ എൻറോൾമെൻറ് നിർവഹിക്കേണ്ടതാണ്. എൻറോൾ മെന്റിനുള്ള ഏജൻസികൾക്ക് കരാർ നൽകാനായി തങ്ങളുടെ തന്നെ സംവിധാനം പിന്തുടർന്നുകൊണ്ട് എംപാനൽ ചെയ്ത എൻറോൾമെൻറ് ഏജൻസികൾക്കോ അനുയോജ്യമെന്നു കണ്ടെത്തിയ മറ്റേതെങ്കിലും ഏജൻസികൾക്കോ കരാർ നൽകാനുള്ള സ്വാതന്ത്ര്യം രജിസ്ട്രാർമാർക്കുണ്ട്.

എൻറോൾമെൻറ് ഏജൻസികൾ

എൻറോൾമെൻറ് പ്രക്രിയയ്ക്കിടെ, വ്യക്തികളുടെ ഡെമോഗ്രാഫിക്കും ബയോമെട്രിക്കുമായ വിവരങ്ങൾ സമാഹരിക്കാനായി അധികാരിയോ രജിസ്ട്രാറോ നിയമിച്ച ഏജൻസി എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. സംഘടനയുടെ സാമ്പത്തികവും സാങ്കേതികവുമായ ശേഷികൾ പരിശോധിച്ച ശേഷം യു ഐ ഡി എ ഐ ഈ ഏജൻസികളെ പട്ടികയിൽ ഉൾപ്പെടുത്തുന്നു. പ്രവർത്തന മണ്ഡലത്തിലെ നയങ്ങൾക്കനുസൃതമായി പ്രവർത്തനങ്ങൾ നിരീക്ഷിക്കുക, ഓപ്പറേറ്റർക്ക് / സൂപ്പർവൈസർക്ക് അനുയോജ്യമായ പരിശീലനം സംഘടിപ്പിക്കുക, സമയോചിതമായി കേന്ദ്ര തിരിച്ചറിയൽ വിവര സംഭരണിയിലേക്ക് സ്ഥിരവാസിയുടെ വിവരങ്ങൾ അയയ്ക്കുന്നത് ഉറപ്പാക്കുക തുടങ്ങിയവയുടെ ചുമതല എൻറോൾമെൻറ് ഏജൻസികൾക്കാണ് . സ്ഥിരവാസിയുടെ എൻറോൾമെൻറ്റിനും അയാളുടെ വിവരങ്ങളുടെ തിരുത്തലിനും / പരിഷ്കരണത്തിനും എൻറോൾമെൻറ് ഏജൻസികൾ എൻറോൾമെൻറ് കേന്ദ്രങ്ങൾ സജ്ജമാക്കേണ്ടതാണ്.

ഓപ്പറേറ്റർമാർ / സൂപ്പർവൈസർമാർ

സ്ഥിരവാസിയെ എൻറോൾ ചെയ്യുക, പത്രികയിൽ കൊടുത്തിട്ടുള്ള പോലെ ഡെമോഗ്രാഫിക് വിവരങ്ങൾ രേഖപ്പെടുത്തുക , എൻറോൾമെൻറ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്തുക എന്നിവയുടെ ചുമതല എൻറോൾമെൻറ് ഏജൻസി നിയമിച്ച ഓപ്പറേറ്റർക്കാണ്. അതോറിറ്റി നിർവചിച്ചിട്ടുള്ള പ്രക്രിയ പ്രകാരം ഉപോദ്ബലക രേഖയുടെ നേർ/ ഇലക്ട്രോണിക് പകർപ്പ് ഓപ്പറേറ്റർ സമാഹരിക്കുകയോ അതിനെ ഇലക്ട്രോണിക് മാതൃകയിലേക്ക് പരിവർത്തനം ചെയ്യുകയോ വേണം.

ഓപ്പറേറ്റർമാർ എൻറോൾമെൻറ് നിർവഹിക്കുമ്പോൾ, സൂപ്പർവൈസർ കേന്ദ്രം കൈകാര്യം ചെയ്യുന്നു. നടപടിക്രമങ്ങൾ പാലിക്കൽ , വിവരങ്ങളുടെ ഗുണമേന്മ , പരാതി കൈകാര്യം ചെയ്യൽ എന്നിവയുടെ ചുമതല സൂപ്പർവൈസർക്കാണ്. സൂപ്പർവൈസർമാർക്കും എൻറോൾമെൻറ് നടത്താവുന്നതാണ് . ഓപ്പറേറ്റർമാർക്കും സൂപ്പർവൈസർമാർക്കും ആധാർ നമ്പർ ഉണ്ടായിരിക്കണം . കൂടാതെ എൻറോൾമെൻറ് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിന് മുൻപായി അവർ സാക്ഷ്യപ്പെടുത്തലിനു വിധേയമാകുകയും വേണം.

ഉള്ളടക്ക വികസന ഏജൻസികൾ ഓപ്പറേറ്റർമാർക്കായി

സൂപ്പർവൈസർമാർക്കായി പരിശീലന വസ്തുക്കൾ വികസിപ്പിക്കാനായി യുഐഡിഎഐ ഉള്ളടക്ക വികസന ഏജൻസികളെ നിയോഗിക്കുന്നു. ഓപ്പറേറ്റർമാർക്കുള്ള / സൂപ്പർവൈസർമാർക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരിശീലന വസ്തുക്കൾ ഉൾപ്പടെയുള്ള പരിശീലന വസ്തുക്കൾ ഉൾപ്പടെയുള്ള പരിശീലന വസ്തുക്കൾ സൃഷിടിക്കുന്നതിനായി ഡോക്കുമെൻറ്റേഷനും പുതിയ ക്ലൈന്റ് റിലീസുകളും ഈ ഏജൻസികൾ ഉപയോഗിക്കുന്നു. ഓരോ റിലീസിനുമുള്ള പരിശീലന വസ്തുക്കൾ ഉറി ഐ ഡി എ ഐ ഡി എ ഐ യുടെ വെബ്സൈറ്റിൽ നിന്ന് എൻറോൾമെൻറ് ഏജൻസികൾക്കും മറ്റുള്ളവർക്കും ലഭ്യമാണ്.

പരിശോധന സാക്ഷ്യപ്പെടുത്തൽ ഏജൻസികൾ

പുതിയ ഓപ്പറേറ്റർമാരെ / സൂപ്പർവൈസർമാരെ സാക്ഷ്യപ്പെടുത്താനായി പരിശോധനാ സാക്ഷ്യപ്പെടുത്തൽ ഏജൻസികളെ യു ഐ ഡി എ ഐ നിയോഗിക്കുന്നു. പരിശീലനം സിദ്ധിച്ചതും ആധാർ ലഭിച്ചതുമായ ഒരു ഓപ്പറേറ്റർക്ക് / സൂപ്പർവൈസർക്ക് സാക്ഷ്യപ്പെടുത്തൽ പരീക്ഷക്ക് ഹാജരാകാവുന്നതാണ്. യു ഐ ഡി എ ഐ എ , എൻറോൾമെന്റ്റ് ഏജൻസികൾ എന്നിവയ്ക്കും ഓപ്പറേറ്റർക്കും/ സൂപ്പർവൈസർക്കും സാക്ഷ്യപ്പെടുത്തലിന്റെ ഫലം പരിശോധനാ- സാക്ഷ്യപ്പെടുത്തൽ ഏജൻസികൾ നൽകുന്നു.

ഉപകരണ സാക്ഷ്യപ്പെടുത്തൽ

ഭാരത സർക്കാരിന്റെ കീഴിലുള്ള ഇലക്ട്രോണിക്സ് ആൻഡ് ഇൻഫോർമേഷൻ ടെക്‌നോളജിയുടെ അനുബന്ധ ഓഫീസായ സ്റ്റാൻഡേസേഷൻ ടെസ്റ്റിംഗ് & ക്വാളിറ്റി സർട്ടിഫിക്കേഷൻ (എസ് റ്റി ക്യൂസി ) നെയാണ് എൻറോൾമെൻറ്റിനുള്ള യുഐഡിഎഐ യുടെ പ്രത്യേക നിർദ്ദേശങ്ങളുടെയും പ്രാമാണീകരണ ഉപകരണ ആവശ്യങ്ങൾക്കുള്ള സാക്ഷ്യപ്പെടുത്തൽ പ്രവർത്തനത്തിന്റെയും നടപ്പാക്കലിനായി നിയമിച്ചിട്ടുള്ളത്. ഉപകരണത്തിന്റെ എല്ലാ വിവരങ്ങളും എസ്റ്റിക്യൂസിയുടെ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.. ബയോമെട്രിക് ഉപകരണങ്ങൾ പരിശോധിക്കാനും സാക്ഷ്യപ്പെടുത്താനും ആധുനിക ഉപകരണം സജ്ജമാക്കിയിട്ടുള്ള മൊഹാലിയിലെയും ന്യൂഡൽഹിയിലെയും എസ്റ്റിക്യുസി ലാബുകളിൽ വിപുലമായ സാക്ഷ്യപ്പെടുത്തൽ പ്രവർത്തനങ്ങൾ നിർവഹിക്കപ്പെടുന്നു എസ് റ്റി ക്യൂ സി വെബ്സൈറ്റ് നോക്കുക