എൻറോൾമെന്‍റ്എജന്‍സികള്‍

യുഐഡി എൻറോൾമെൻറ് പ്രക്രിയ അനുസരിച്ച് സ്ഥിരവാസികളുടെ എൻറോൾമെന്റിനായി ഡെമോഗ്രഫിക്കും ബയോമെട്രിക്കുമായ വിവരങ്ങൾ സമാഹരിക്കുന്നതിന് രജിസ്ട്രാർമാർ ചുമതലപ്പെടുത്തുന്ന സ്ഥാപനങ്ങളാണ് എൻറോൾമെൻറ് ഏജൻസികൾ.രജിസ്ട്രാർമാരാൽ ചുമതലപ്പെടുത്തുന്ന സ്ഥാപനങ്ങളാണ് എൻറോൾമെൻറ് ഏജൻസികൾ.രജിസ്ട്രാർമാരാൽ നിയോഗിക്കപ്പെടുന്നതിനായി എൻറോൾമെൻറ് ഏജൻസികൾ യുഐഡിഎഐയിൽ തുടർച്ചയായുള്ള എംപാനൽമെൻറ് ഉറപ്പുവരുത്തേണ്ടതാണ്.പാനലിൽ ഉൾപ്പെടുത്താത്ത ഏജൻസികളെയാണ് രജിസ്ട്രാർമാർ നിയോഗിക്കുന്നതെങ്കിൽ പാനലിൽ ഉൾപ്പെടുത്തിയ ഏജൻസികളെപ്പോലെ അവയും സമാന വ്യവസ്ഥകൾക്ക് വിധേയമായിരിക്കും

  • സംഘടനയുടെ വിവരങ്ങളുടെയും പരിശോധനയ്ക്കും സാങ്കേതികവും സാമ്പത്തികവുമായ വിലയിരുത്തലിനും വിധേയമായി കരാറിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റ്രാർ നിയമിക്കുന്നതാണ് എൻറോൾമെൻറ് ഏജൻസി.
  • ഫീൽഡിലെ എൻറോൾമെൻറ് സ്റ്റേഷനുകൾക്ക് ഓപ്പറേറ്റർമാരെയും സൂപ്പർവൈസർ മാരെയും നൽകുന്നതും സ്ഥിരവാസികളുടെ മികച്ച എൻറോൾമെന്റിനു ആവശ്യമായ പരിസ്ഥിതികൾ സൃഷ്ടിക്കുന്നതും എൻറോൾമെൻറ് ഏജൻസികളാണ്
  • എൻറോൾമെൻറ് സംബന്ധിച്ച സമയക്രമം എൻറോൾമെൻറ് ഏജൻസികൾ സ്ഥിരവാസികളെയും യു ഐഡിഎഐയെയും മുൻകൂട്ടി അറിയിക്കണം.
  • വിജയകരമായ ആധാർ സൃഷ്ടിക്കായി എൻറോൾമെൻറ് ഏജൻസികളെ യുഐഡിഎഐ എംപാനൽ ചെയ്യുന്നതും രജിസ്ട്രാർ പ്രതിഫലം നൽകുന്നതുമാണ്.
  • സ്ഥിരവാസിയുടെ എൻറോൾമെന്റിനും സ്ഥിരവാസിയുടെ വിവരങ്ങളുടെ പരിഷ്ക്കരണത്തിനുമായി എൻറോമെൻറ് ഏജൻസികൾ,എൻറോൾമെൻറ് കേന്ദ്രം സജ്ജമാക്കേണ്ടതാണ്.
  • എൻറോൾമെൻറ് ഉദ്ദേശ്യങ്ങൾക്കായി യുഐഡിഎഐ നൽകിയ സോഫ്റ്റ്വെയർ മാത്രമേ എൻറോൾമെൻറ് എജെനസികൾ ഉപയോഗിക്കാൻ പാടുള്ളൂ.എൻറോൾ ചെയ്യുന്നആൾ,ഓപ്പറേറ്റർ,സൂപ്പർവൈസർ,എൻറോൾമെൻറ് ഏജൻസി,രജിസ്ട്രാർ എന്നിവരെയും മറ്റേതെങ്കിലും വിവരങ്ങളും കണ്ടെത്തുന്നതിനായി ഓരോ എൻറോൾമെൻറ്റിന്റെ/പരിഷ്കരണത്തിന്റെ അടിസ്ഥാനത്തിൽ എൻറോൾമെന്റിന്റെ ഭാഗമായുള്ള വിവര പരിശോധന രേഖപ്പെടുത്തുന്നതിന് സംവിധാനവും എൻറോൾമെൻറ് സോഫ്റ്റ്വെയറിൽ ഉണ്ടായിരിക്കണം.
  • കമ്പ്യൂട്ടർ,പ്രിന്റർ,ബയോമെട്രിക് ഉപകരണങ്ങൾ,മറ്റ് അനുബന്ധ വസ്തുക്കൾ പോലെയുള്ള സാമഗ്രികൾ കാലാകാലങ്ങളിൽ അതോറിറ്റി വ്യവസ്ഥ ചെയ്യുന്ന നിർദ്ദേശങ്ങൾക്ക് അനുസൃതമായിരിക്കണം.
  • എൻറോൾമെന്റിനു ഉപയോഗിക്കുന്ന ബയോമെട്രിക് ഉപകരണങ്ങൾ യുഐഡിഎഐ വ്യവസ്ഥ ചെയ്ത നിർദ്ദേശങ്ങൾക്ക് അനുസൃതമായതും അതോറിറ്റി വ്യവസ്ഥ ചെയ്ത പ്രക്രിയയ്ക്ക് അനുസൃതമായി സാക്ഷ്യപ്പെടുത്തിയതുമായിരിക്കണം
  • യുഐഡിഎഐ നിർവഹിച്ചിട്ടുള്ള പ്രക്രിയ പ്രകാരം ഉപോദ്ബലക രേഖയുടെ നേർ/ ഇലക്ട്രോണിക് പകർപ്പ് ഓപ്പറേറ്റർ സമാഹരിക്കേണ്ടതും അതിനെ ഇലക്ട്രോണിക് മാതൃകയിലേക്ക് പരിവർത്തനം ചെയ്യേണ്ടതുമാണ്
  • ഫീൽഡ്തല നിർവഹണത്തിന്റെയും പരിശാധനയുടെയും ചുമതല എൻറോൾമെൻറ് ഏജൻസിക്കായിരിക്കും.എൻറോൾമെൻറ് ഏജൻസിയുടെയോ ഏജൻസിക്കുവേണ്ടി മറ്റേതെങ്കിലും വ്യക്തിയുടെയോ കൈവശമുള്ള കെട്ടിടത്തിലും പരിസരത്തും അതോറിറ്റിക്ക് ന്യായമായ പ്രവേശനം അനുവദിക്കേണ്ടതാണ്.കൂടാതെ,അതോറിറ്റിക്കോ അവരുടെ പേരിൽ മറ്റേതങ്കിലും വ്യക്തിക്കോ ഏജൻസിയുടെ കൈവശമുള്ള പുസ്തകങ്ങൾ,റെക്കോർഡുകൾ,രേഖകൾ,കമ്പ്യൂട്ടർ വിവരങ്ങൾ എന്നിവ പരിശോധിക്കുന്നതിനുള്ള സൗകര്യം,അതോറിറ്റിയുടെ അഭിപ്രായത്തിൽ പരിശോധനയ്ക്ക് വേണ്ടതായ രേഖയുടെ പകർപ്പുകൾ അല്ലെങ്കിൽ മറ്റു വസ്തുക്കൾ എന്നിവ എൻറോൾമെൻറ് ഏജൻസി നൽകേണ്ടതാണ്.
  • എൻറോൾമെൻറ് ഏജൻസി ഇപ്പോഴും എൻറോൾമെൻറ് ഏജൻസിയുടെ പെരുമാറ്റച്ചട്ടങ്ങൾ പാലിക്കേണ്ടതാണ്.
  • അതോറിറ്റി കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന നടപടിക്രമം,നയങ്ങൾ,മാർഗ്ഗനിർദ്ദേശങ്ങൾ ,ഒത്തുനോക്കാനുള്ള പട്ടിക,പത്രികകൾ ,ടെംപ്ളേറ്റുകൾ എന്നിവ എൻറോൾമെൻറ് ഏജൻസി പാലിക്കണം.

എൻറോൾമെൻറ് ഏജൻസിയുടെ പ്രവർത്തനങ്ങൾ

  • എൻറോൾമെൻറ് കേന്ദ്രം സജ്ജമാക്കുന്നതിനായി ഒത്തുനോക്കൽ പട്ടിക പ്രകാരം ഉപകരണങ്ങളും മറ്റ് ആവശ്യ വസ്തുക്കളും സമാഹരിക്കുക
  • ഓപ്പറേറ്റർമാരെ/സൂപ്പർവൈസർമാരെ എൻറോൾ ചെയ്യുകയും യുഐഡിഎഐ അത് രജിസ്റ്റർ ചെയ്ത് സജീവമാക്കുകയും ചെയ്യുക.
    • അധികാരപ്പെടുത്തിയ ഒരു അംഗീകൃത എൻറോൾമെൻറ് ഏജൻസിയുടെ ഓപ്പറേറ്റർ മുഖേന ആദ്യ ഓപ്പറേറ്ററെ എൻറോൾ ചെയ്യുക.
    • ഈ ഓപ്പറേറ്റർമാർക്കുള്ള ഡേറ്റാ പാക്കറ്റും യൂസർ മാനേജ്മെന്റ് ഷീറ്റും കേന്ദ്ര തിരിച്ചറിയൽ വിവര സംഭരണിയിലേക്ക് അയയ്ക്കുക.
    • യൂണിക്ക് ഐഡി കരസ്ഥമാക്കുകയും മറ്റുള്ളവരെ എൻറോൾ ചെയ്യുന്നത് ആരംഭിക്കാൻ ഈ ഓപ്പറേറ്റർക്ക് അനുമതി നൽകുകയും ചെയ്യുക
    • മറ്റു ഓപ്പറേറ്റർമാരെയും / സൂപ്പർവൈസർമാരെയും ടെക്നിക്കൽ അഡ്മിനിസ്ട്രേറ്റർമാരെയും അവതാരകരെയും ആദ്യ ഓപ്പറേറ്ററെക്കൊണ്ട് എൻറോൾ ചെയ്യിക്കുക.
    • അവരുടെ ഡേറ്റാ പാക്കറ്റുകളും യൂസർ മാനേജ്മെന്റ് ഫയലും കേന്ദ്ര തിരിച്ചറിയൽ വിവര സംഭരണിയിലേക്ക് അയയ്ക്കുക.
    • യുഐഡികൾ കരസ്ഥമാക്കുക
    • സിഫി നടത്തുന്ന സാക്ഷ്യപ്പെടുത്തൽ പരീക്ഷയ്ക്ക് അവരെ രജിസ്റ്റർ ചെയ്യുക.
    • സാക്ഷ്യപ്പെടുത്തിയതും കേന്ദ്ര തിരിച്ചറിയൽ വിവര സംഭരണിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗസ്ഥർക്ക് മറ്റു അവതാരകർ,സ്ഥിരവാസികൾ എന്നിവരെ എൻറോൾ ചെയ്യാനുള്ള അനുമതി നൽകൽ
  • സ്റ്റേഷൻ രജിസ്ട്രേഷൻ
    • എൻറോൾമെൻറ് ഏജൻസിയുടെ ടെക്നിക്കൽ അഡ്മിനിസ്ട്രേറ്ററുടെ ഇ-മയിൽ ഐഡിയിൽ നിന്ന് എൻറോൾമെൻറ് ഏജൻസി ഓത്ത് യൂസറും കോഡും കരസ്ഥമാക്കുക.
    • യുഐഡിഎഐയിൽ നിന്ന് രജിസ്റ്റർ കോഡ്,എൻറോൾമെൻറ് ഏജൻസി കോഡ് എന്നിവ കരസ്ഥമാക്കുക.
    • ആധുനിക ആധാർ സോഫ്റ്റ്വെയർ കരസ്ഥമാക്കുകയും ക്ലയന്റ് ലാപ്പ്ടോപ്പുകളിൽ അത് ഘടിപ്പിച്ചു രജിസ്റ്റർ ചെയ്ത് വിന്യസിക്കുകയും ചെയ്യുക.
    • കെവൈആർ,കെവൈആർ+ എന്നിവയ്ക്കായി യൂസർ സെറ്റപ്പും ടെസ്റ്റ് റിലീസും പൂർത്തിയാക്കുക.
    • എൻറോൾമെൻറ് പൂർവ വിവരങ്ങളുടെ ഉൾക്കൊള്ളിക്കലും പരിശോധനയും( (Loading & testing)
    • കാലാകാലങ്ങളിൽ സ്റ്റേഷൻ പരിഷ്ക്കരിക്കൽ.