പരിശീലനം, ടെസ്റ്റിംഗ് & സർട്ടിഫിക്കേഷൻ ഇക്കോസിസ്റ്റം

ആമുഖം

ഭാരതത്തിലെ എല്ലാ സ്ഥിരവാസികള്ക്കും സവിശേഷ ആധാര് നമ്പര് നല്കുകയാണ് യുഐഡിഎഐയുടെ നിയോഗം. സ്ഥിരവാസിയുടെ വിവരശേഖരം വിജയകരമായി നിര്മിക്കുന്നതിന്റെ വൈവിദ്ധ്യപൂര്ണവും സംയോജിതവുമായ ഇത്തരം യത്നത്തിന് രജിസ്ട്രാര് സമൂഹത്തിലുടനീളം എന്റോള്മെന്റ് പ്രക്രിയയുടെ ഐകരൂപ്യം ആവശ്യമാണ്. എന്റോള്മെന്റ് പ്രവൃത്തി നിര്വഹിക്കാന് എന്റോള്മെന്റ് പ്രക്രിയയില് ഉള്പ്പെട്ടിട്ടുള്ള എൻറോൾമെൻറ് സ്റ്റാഫ് ആധാർ എൻറോൾമെൻറ് അല്ലെങ്കിൽ അപ്ഡേറ്റ് പ്രക്രിയ ചെയ്യാൻ പ്രായോഗികതലത്തില് നന്നായി പരിശീലനം സിദ്ധിക്കേണ്ടത് ഇത്തരം ഐകരൂപ്യം കൈവരിക്കാന് ആവശ്യമാണ്.ഈ ആവശ്യം കൈകാര്യം ചെയ്യാനായി, തല്പരകക്ഷികള്ക്ക് വേണ്ടി ഒരു സമഗ്ര പരിശീലനം നല്കല് പദ്ധതിയും പരിശീലന ഉള്ളടക്കവും യുഐഡിഎഐ വികസിപ്പിച്ചിട്ടുണ്ട്.

എന്റോള്മെന്റ് ജീവനക്കാരൻ ആധാർ എൻറോൾമെൻറ് അല്ലെങ്കിൽ അപ്ഡേറ്റ് ആരംഭിക്കുന്നതിനു മുമ്പ് എൻറോൾമെന്റ് ജീവനക്കാരനായി പ്രവര്ത്തിക്കാന് പരിശീലനത്തിനു പുറമേ വ്യക്തിയുടെ നൈപുണ്യം വിലയിരുത്താനുള്ള ഒരു സംവിധാനവും കൂടി ഉണ്ടായിരിക്കണമെന്ന് യുഐഡിഎഐ കരുതുന്നു.ഇതിന്റെ അടിസ്ഥാനത്തില്, ഗുണമേന്മാപാലനം ഉറപ്പാക്കുന്നതിനായി എന്റോള്മെന്റ് ജീവനക്കാര്ക്ക് നിര്ബന്ധിത പരിശോധനയും സാക്ഷ്യപ്പെടുത്തലും യുഐഡിഎഐ നിര്ദേശിച്ചിട്ടുണ്ട്.ഇനിപ്പറയുന്ന റോളുകൾക്കായി നിലവിൽ സർട്ടിഫിക്കേഷൻ ലഭ്യമാണ്.

  • എൻറോൾമെൻറ് സൂപ്പർവൈസർ / ഓപ്പറേറ്റർ
  • ചൈൽഡ് എൻറോൾമെന്റ് ലൈറ്റ് ക്ലയന്റ് ഓപ്പറേറ്റർ

പരിശീലനം നൽകൽ

എന്റോള്മെന്റ് ഗുണമേന്മ ഉറപ്പാക്കാനും എന്റോള്മെന്റ് പരിസ്ഥിതിയില് ഉള്പ്പെട്ട എല്ലാ പ്രക്രിയകളെക്കുറിച്ചും എന്റോള്മെന്റ് ജീവനക്കാര്ക്ക് അവബോധം ഉണ്ടാക്കാനുമാണ് പ്രധാനമായും രജിസ്ട്രാറും ആധാർ എന്റോള്മെന്റ് ഏജന്സിയും ജീവനക്കാര്ക്ക് പരിശീലനം നല്കുന്നത്. എന്റോള്മെന്റ് ജീവനക്കാരുടെ ക്ലാസ് റൂം പരിശീലനം, മുഖ്യ പരിശീലകന്റെ പരിശീലനം/റ്റിഒറ്റി നവീകരണം/ഓര്മ പുതുക്കല് പരിപാടി പോലെയുള്ള വിവിധ പരിപാടികളിലൂടെ യുഐഡിഎഐയുടെ മേഖലാ ഓഫീസുകളും ആവശ്യാധിഷ്ഠിത പരിശീലനം നല്കുന്നുണ്ട്.

എന്റോള്മെന്റ് ജീവനക്കാരുടെ ബൃഹദ്സഞ്ചയം ഉണ്ടാക്കാന് മേഖലാ ഓഫീസുകളും വന് പരിശീലന ക്യാമ്പുകള് സംഘടിപ്പിക്കാറുണ്ട്.എന്റോള്മെന്റ് കേന്ദ്രം സജ്ജമാക്കേണ്ടതും കൈകാര്യം ചെയ്യേണ്ടതും എങ്ങനെ, എന്റോള്മെന്റിന് ആവശ്യമായ വിവിധ ഉപകരണങ്ങള് ഉപയോഗിക്കല്, പൊതുജനത്തെ ആധാര് എന്റോള്മെന്റ് ജീവനക്കാരുമായി പരിചയപ്പെടുത്തല്, ഈ പരിപാടികളിലൂടെ അസാധാരണ വിഷയങ്ങള് എങ്ങനെ കൈകാര്യം ചെയ്യണം എന്നിവ എന്റോള്മെന്റ് ജീവനക്കാരെ മനസ്സിലാക്കിക്കുകയാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. എന്റോള്മെന്റ് ജീവനക്കാര്ക്കും മറ്റു തല്പര കക്ഷികള്ക്കു മായി സ്വയംപഠനത്തിനുള്ള പരിശീലന ഉള്ളടക്കം യുഐഡിഎഐ വെബ്സൈറ്റില് ലഭ്യമാണ്.

മുഖ്യ പരിശീലകനെ പരിശീലിപ്പിക്കല്/ പരിശീലകരെ പരിശീലിപ്പിക്കൽ

തങ്ങളുമായി ബന്ധപ്പെട്ട മേഖലയിലുള്ള മറ്റുള്ളവരെ തുടര്ന്നു പരിശീലിപ്പിക്കാനായി മുഖ്യ പരിശീലകനെ പരിശീലിപ്പിക്കാന് ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് മുഖ്യ പരിശീലക പരിശീലന പരിപാടി. ആധാര് എന്റോള്മെന്റ് പരിസ്ഥിതിയിലെ ഏതു മാറ്റവുമായും ബന്ധപ്പെട്ടുള്ള അറിവു നേടുന്നതിനായി കാലാകാലങ്ങളില് വിദഗ്ദ്ധ പരിശീലന ഏജന്സിയുടെ സൗകര്യങ്ങള് ഉപയോഗിക്കുകയോ രജിസ്ട്രാര്, എന്റോള്മെന്റ് ഏജന്സികള്, എന്നിവര്ക്കു തങ്ങളുമായി ബന്ധപ്പെട്ട വകുപ്പില് നിന്ന്/സംഘടനയില് നിന്ന് മുഖ്യ പരിശീലകനെ നാമനിര്ദേശം ചെയ്യുകയോ ചെയ്യാവുന്നതാണ്. നാമനിര്ദേശം ചെയ്യപ്പെട്ട മുഖ്യപരിശീലകരെ കൂടാതെ, അഡ്വാന്സ്ഡ് ട്രെയിനിങ്ങ് ഇന്സ്റ്റിറ്റ്യൂട്ടില് നിന്നും തങ്ങളുടെ സ്രോതസ്സുകളായ എസ്എസ്എകള്, പിഎസ്എകള്, എഡിജികള് തുടങ്ങിയവയില് നിന്നും മുഖ്യപരിശീലകരെ മേഖലാ ഓഫീസുകള്ക്ക് കണ്ടെത്താനാവും.

പരിശീലകര്ക്ക് പ്രാദേശിക ഭാഷകളില് പ്രാവീണ്യമുണ്ടെന്നും പ്രാദേശിക തലത്തില് കര്മരംഗ അറിവുസമ്പാദനത്തെക്കുറിച്ച് അവബോധമുണ്ടെന്നും ഉറപ്പാക്കാനായി തങ്ങളുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പരിപാടികള് അവതരിപ്പിക്കുന്നതിന്റെ ചുമതല, മേഖലാ ഓഫീസുകള്ക്കു നല്കിയിട്ടുണ്ട്. കണ്ടെത്തിയ എല്ലാ സ്രോതസ്സുകള്ക്കും ആധാര് പ്രക്രിയകള്, സംവിധാനങ്ങള് എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന അറിവ് ഉള്ളതിനാല് ഈ പരിപാടികളുടെ ദൈര്ഘ്യം 1-2 ദിവസങ്ങളായി നിജപ്പെടുത്തിയിട്ടുണ്ട്.

തങ്ങളുമായി ബന്ധപ്പെട്ട വകുപ്പിലെ/സംഘടനയിലെ മറ്റു തല്പര കക്ഷികളെ പരിശീലിപ്പിക്കാനായി മേഖലാ ഓഫീസുകള്ക്ക്/ രജിസ്ട്രാര്മാര്ക്ക്/ എന്റോള്മെന്റ് ഏജന്സികള്ക്ക്/സര്ക്കാര് വകുപ്പുകള്ക്ക് പരിശീലക പരിശീലനത്തില് പരിശീലിപ്പിക്കപ്പെട്ട മുഖ്യ പരിശീലകരുടെ സഞ്ചയം ലഭ്യമായിരിക്കും.

എന്റോള്മെന്റ് ഏജന്സി ജീവനക്കാരുടെ അടിസ്ഥാന പരിശീലനം/ഓര്മ പുതുക്കൽ

എന്റോള്മെന്റ് ഏജന്സി ജീവനക്കാരുടെ അടിസ്ഥാന പരിശീലനം/ഓര്മ പുതുക്കല് പരിപാടി എന്നത് എന്റോള്മെന്റ് പ്രക്രിയയില് ഉള്പ്പെട്ടിട്ടുള്ള സൂപ്പര്വൈസര്മാര്, ഓപ്പറേറ്റര്മാര്, ചൈല്ഡ് എന്റോള്മെന്റ് ലൈറ്റ് ഓപ്പറേറ്റര്മാര് എന്നിങ്ങനെയുള്ള സജീവമായ എന്റോള്മെന്റ് ഏജന്സി ജീവനക്കാരില് ആരെയെങ്കിലും ഉദ്ദേശിച്ചുള്ളതാണ്. ന്യായമായും ശക്തമായ അടിത്തറയുള്ള ഉദ്ദിഷ്ട വിഭാഗത്തെ ഉദ്ദേശിച്ചുള്ളതാണ് ഈ പരിപാടികളെന്നതിനാല് പരിപാടിയുടെ ദൈര്ഘ്യം ഒരു ദിവസമായി നിജപ്പെടുത്തിയിരിക്കുന്നു. ക്ളാസ് മുറി മാതൃകയില് നടത്തുന്ന ഈ പരിപാടികള് ഓരോ ത്രൈമാസത്തിലും ഒരിക്കല് ഓരോ മേഖലാ ഓഫീസുകള്ക്കും സംഘടിപ്പിക്കാവുന്നതാണ്.

മേഖലാ ഓഫീസുകളുടെ പരിസരത്തോ സംസ്ഥാന പരിശീലന ഇന്സ്റ്റിറ്റ്യൂട്ടുകള് പോലെയുള്ള മറ്റേതെങ്കിലും സ്ഥലത്തോ ആണ് ഈ പരിപാടികള് സംഘടിപ്പിക്കാറുള്ളത്. ഓര്മ പുതുക്കല് പരിശീലനം നല്കുന്ന റിസോഴ്സ് പഴ്സണായി മുഖ്യപരിശീലകര് പ്രവര്ത്തിക്കുന്നു. കൃത്യമായ മാറ്റം/പ്രക്രിയാ പരിഷ്ക്കരണം ഉള്പ്പെടുത്തിക്കൊണ്ട് ഇതുമായി ബന്ധപ്പെട്ട ഉള്ളടക്കം തയാറാക്കുന്നത് എന്റോള്മെന്റ് വിഭാഗമാണ്. പങ്കെടുക്കുന്നവരുടെ അറിവു പരിശോധിക്കാനായി പരിപാടിയുടെ അവസാനം ഒരു പരീക്ഷയും ഈ പരിപാടികളില് ഉള്പ്പെടുന്നുണ്ട്.

ബൃഹദ് പരിശീലനവും സാക്ഷ്യപ്പെടുത്തൽ പരിപാടിയും

എന്റോള്മെന്റ്സൂപ്പര്വൈസറുടെ/ഓപ്പറേറ്ററുടെ/ചൈല്ഡ് എന്റോള്മെന്റ് ലൈറ്റ് ക്ളയന്റ് ഓപ്പറേറ്ററുടെ ബൃഹദ് സഞ്ചയം വേണ്ടിവരുന്ന സ്ഥലങ്ങളിലാണ് ഈ പരിപാടികള് സംഘടിപ്പിക്കാറുള്ളത്. മേഖലാ ഓഫീസുകളില് ലഭ്യമായ മുഖ്യപരിശീലകര്ക്ക് യുഐഡിഎഐ വെബ്സൈറ്റില് ലഭ്യമായ പരിശീലന ഉള്ളടക്കം ഉപയോഗിച്ച് പരിശീലന കാലവും അതെത്തുടര്ന്ന്, യുഐഡിഎഐ നിയമിച്ച ഒരു ഒരു പരീക്ഷ നടത്തല്-സാക്ഷ്യപ്പെടുത്തല് ഏജന്സി മുഖേനയുള്ള സാക്ഷ്യപ്പെടുത്തല് പ്രക്രിയയും

പ്രധാനപ്പെട്ട കുറിപ്പ്:

1.ആധാർ സൂപ്പർവൈസർ / ഓപ്പറേറ്റർ, ചൈൽഡ് എൻറോൾമെന്റ് ലൈറ്റ് ക്ലൈന്റ് ഓപ്പറേറ്റർ (സി.ഇ.സി.സി.) എന്നിവ നേടുന്നതിനുള്ള പുതിയ ടെസ്റ്റ് ഘടനയും ചോദ്യ ബാങ്കും 04.02.2019 മുതൽ ബാധകമാണ് .ടെസ്റ്റിങ് ആൻഡ് സര്ട്ടിഫിക്കേഷന് ഏജന്സി (M / s NSEIT Ltd) നടത്തുന്ന എല്ലാ സര്ട്ടിഫിക്കേഷന് പരീക്ഷകളും പുതിയ മാതൃകയില് ഉണ്ടാകും.04.02.2019 മുൻപോ അതിനു ശേഷമോ സർട്ടിഫിക്കേഷൻ പരീക്ഷയിൽ പങ്കെടുക്കുന്ന എല്ലാ സ്ഥാനാർഥികളും താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും പുതിയ പരീക്ഷാ ഘടന, ചോദ്യ ബാങ്കുകൾ, ബന്ധപ്പെട്ട പഠിതാക്കളുടെ ഗൈഡ്(കൾ)എന്നിവ ഡൗൺലോഡ് ചെയ്ത് സ്വയം പഠനത്തിനും സർട്ടിഫിക്കേഷൻ പരീക്ഷയ്ക്കും വേണ്ടി തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.

2.പരിശോധനയുടെ ഉദ്ദേശ്യത്തിനായി, പരീക്ഷാർത്ഥി താഴെ പറയുന്ന www.eaadhaar.uidai.gov.in ൽ നിന്ന് ഇ-ആധാറിന്റെ ഏറ്റവും പുതിയ പകർപ്പ് ( 2019 ജനുവരി ഒന്നിന് ശേഷം ഡൌൺലോഡ് ചെയ്യാവുന്നതാണ്) കറുപ്പ് / വെളുപ്പ് / നിറമുള്ള പ്രിന്റ് ഔട്ട്എടുത്ത് NSEIT ലിമിറ്റഡ് പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷയുടെ തീയതിയിൽ കൊണ്ടുവരേണ്ടതാണ് .

3.യുഐഡിഎഐ ടെസ്റ്റിംഗ് ആൻഡ് സർട്ടിഫിക്കേഷൻ പോളിസി അനുസരിച്ച് "അപേക്ഷകർ ഫീസ് അടച്ച് 6 മാസത്തിനുള്ളിൽ അവരുടെ പരീക്ഷ ഷെഡ്യൂൾ ചെയ്യണം,അതു തീർത്തും നഷ്ടപ്പെട്ടാൽ , അവരുടെ ഫീസ് അവഗണിക്കപ്പെടും കൂടാതെ ആ ഫീസ് അനുസരിച്ചുള്ള ടെസ്റ്റിന് പങ്കെടുക്കുവാൻ അവരെ അനുവദിക്കില്ല. "

4.ചൈൽഡ് എൻറോൾമെന്റ് ലൈറ്റ് ക്ലൈന്റിൽ സാക്ഷ്യപ്പെടുത്തിയ ക്യാൻഡിഡേറ്റ്സിന് സിഇഎൽസി ആപ്ലിക്കേഷൻ സോഫ്റ്റ് വെയറിൽ മാത്രം പ്രവർത്തിക്കാനും കുട്ടികളുടെ എൻറോൾമെൻറ് നടത്താനും മാത്രം കഴിയും. ഇസിഎംപി ക്ലയന്റ് ഉപയോഗിച്ച് മറ്റേതൊരു തരത്തിലുള്ള എൻറോൾമെന്റും അവർക്ക് ചെയ്യാൻ കഴിയില്ല. എങ്കിലും, ഓപ്പറേറ്റർ / സൂപ്പർവൈസർ എന്ന നിലയിൽ സർട്ടിഫിക്കറ്റ് കിട്ടിയവർക്ക് ഇസിഎംപി,സിഇഎൽസി ക്ലയൻറ് സോഫ്റ്റ് വെയർ എന്നിവയിൽ പ്രവർത്തിക്കാൻ കഴിയും. പന്ത്രണ്ടാം ക്ലാസ് ആണ് ഓപ്പറേറ്റർ / സൂപ്പർവൈസർ അല്ലെങ്കിൽ സിഇഎൽസി ഓപ്പറേറ്റർ സർഫിക്കേഷനുളള കുറഞ്ഞ യോഗ്യത . അങ്കൻവാഡി / ആശ ജീവനക്കാർക്ക് മാത്രം സിഎൽസി ഓപ്പറേറ്റർ സർട്ടിഫിക്കേഷനുളള ഏറ്റവും കുറഞ്ഞ യോഗ്യത പത്താംതരം ആണ്.

5.ആധാർ എൻറോൾമെൻറ്, അപ്ഡേറ്റ് എന്നിവ നടപ്പിലാക്കുന്നതിന് സർട്ടിഫിക്കേഷൻ നിർബന്ധമാണ്. സർട്ടിഫിക്കറ്റ് ലഭിച്ച ഏതൊരു പരീക്ഷാർത്ഥിയെയും യു.ഐ.ഡി.എ.ഐ നേരിട്ട് നിയമിക്കുന്നില്ല . എല്ലാ അംഗീകൃത പരീക്ഷാർത്ഥികളും എൻറോൾമെൻറ് / അപ്ഡേറ്റ് പ്രവർത്തനങ്ങൾ തുടങ്ങാൻ സജീവ ആധാർ എൻറോൾമെന്റ് ഏജൻസിയെ സമീപിക്കേണ്ടതാണ്.

എന്റോള്മെന്റ് ജീവനക്കാരുടെ പരീക്ഷയും സാക്ഷ്യപ്പെടുത്തലും

യുഐഡിഎഐ നിര്ദേശിച്ച മാനദണ്ഡങ്ങള് പ്രകാരം പുതിയ എന്റോള്മെന്റ് നടത്താനും നിലവിലെ വിവരങ്ങള് പരിഷ്ക്കരിക്കാനുമായി വ്യക്തിയുടെ ശേഷിയെ വിലയിരുത്താന് ഓണ്ലൈന് പരീക്ഷ നടത്താന് എന്എസ്ഇ.ഐടിയെ പരീക്ഷ നടത്തല് -സാക്ഷ്യപ്പെടുത്തല് ഏജന്സിയായി യുഐഡിഎഐ നിയമിച്ചിട്ടുണ്ട്.

ആധാര് എന്റോള്മെന്റിന്റെ/പരിഷ്ക്കരണത്തിന്റെ പ്രധാന ഘടകങ്ങള് മനസ്സിലാക്കാനും എന്റോള്മെന്റ് ജീവനക്കാര്ക്ക് ക്രമീകരണ/ഓര്മ പുതുക്കല് പരിശീലനം നല്കാനുമായി ആധാര് എന്റോള്മെന്റ് പരിഷ്ക്കരണം സംബന്ധിച്ച് യുഐഡിഎഐ പഠിതാക്കൾക്കുള്ള ഗൈഡ് ലഭ്യമാക്കിയിട്ടുണ്ട്. പ്രത്യേക പരിശീലന ആവശ്യങ്ങള്ക്കായി വിവിധ മാതൃകകളില് ആധാര് പരിഷ്ക്കരണവും ചൈല്ഡ് എന്റോള്മെന്റ് ലൈറ്റ് ക്ളയന്റും വെരിഫയറുഡെയും ഇൻട്രൊഡ്യൂസറുടെയും റോളുകളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച പഠിതാക്കൾക്കുള്ള ഗൈഡും ലഭ്യമാണ്.ആധാര് എന്റോള്മെന്റും പരിഷ്ക്കരണവും നിര്വഹിക്കാനും എന്റോള്മെന്റ് ഓപ്പറേറ്റര്/സൂപ്പര്വൈസര്/ ചൈല്ഡ് എന്റോള്മെന്റ് ലൈറ്റ് ക്ളയന്റ് ഓപ്പറേറ്റര് ആയി സാക്ഷ്യപ്പെടുത്താനും താല്പര്യമുള്ളവര്ക്ക് സ്വയം പഠനത്തിനായും പരീക്ഷാ നടത്തല്-സാക്ഷ്യപ്പെടുത്തല് ഏജന്സി നടത്തുന്ന ഓണ്ലൈന് എംസിക്യു അധിഷ്ഠിത സാക്ഷ്യപ്പെടുത്തല് പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനായും വിവിധ ഭാഷകളിലുള്ള ചോദ്യബാങ്കും ടെസ്റ്റ് ഘടനയും ലഭ്യമാക്കിയിട്ടുണ്ട്.

തയാറെടുപ്പിനു ശേഷം, രജിസ്ട്രേഷന് പ്രക്രിയ, നഗരാടിസ്ഥാനത്തിലുള്ള പരീക്ഷാ കേന്ദ്രങ്ങള്, ബാങ്ക് ചലാന് വിശദാംശങ്ങള്, പരീക്ഷ നടത്താനുള്ള ലഭ്യമായ തീയതികള് എന്നീ വിശദാംശങ്ങള് ലഭിക്കാന് ആഗ്രഹിക്കുന്നവര്ക്ക് NSE.IT പോര്ട്ടല് സന്ദര്ശിക്കാവുന്നതാണ്. പുതിയ രജിസ്ട്രേഷന് 365 രൂപയുടെയും പുനര്പരീക്ഷയ്ക്ക് 200 രൂപയുടെയും ഫീസ് ഏതെങ്കിലും എസ്ബിഐ ശാഖയില് ചലാന് മുഖേന ഒടുക്കേണ്ടതുണ്ട്. പരീക്ഷാകേന്ദ്രത്തില് വച്ച് ഓണ്ലൈന് പരീക്ഷാ തീയതിയില് യോഗ്യരായ സ്ഥാനകാംക്ഷികള്ക്ക് സാക്ഷ്യപത്രം നല്കുന്നതാണ്.

രജിസ്ട്രേഷൻ, അപേക്ഷാ ഫോം സമർപ്പിക്കൽ, പരീക്ഷാ ഫീസ്, പരീക്ഷാ കേന്ദ്രം / പരീക്ഷാ സ്ലോട്ട്, ടെസ്റ്റിംഗ് & സര്ട്ടിഫിക്കേഷൻ അപേക്ഷ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും പരീക്ഷാർത്ഥികൾ 022-42706500 ൽ ബന്ധപ്പെടാം അല്ലെങ്കിൽ അവരുടെ അന്വേഷണങ്ങൾ uidai_admin@nseit.com എന്ന വിലാസത്തിലും അയയ്ക്കാവുന്നതാണ്.സാക്ഷ്യപ്പെടുത്തലിനു ശേഷം, പ്രമാണീകരണ വേളയില് സാക്ഷ്യപെടുത്തിയ ഓപ്പറേറ്റർ/സൂപ്പർവൈസർ എന്തെങ്കിലും പ്രശ്നം നേരിട്ടാല് അവരുടെ എൻറോൾമെന്റ് ഏജൻസിയ്ക്ക് യുഐഡിഎഐ ടെക്നിക്കല് സപ്പോര്ട്ടിന്റെ നമ്പറായ 080-23099400ല് ബന്ധപ്പെടുകയോ തങ്ങളുടെ അന്വേഷണങ്ങള് techsupport@uidai.net.in എന്ന വിലാസത്തില് അയയ്ക്കുകയോ ചെയ്യുക.

എന്റോള്മൊന്റ് പരിസ്ഥിതിക്കായുള്ള പരിശീലനം, പരീക്ഷ നടത്തല്‍, സാക്ഷ്യപ്പെടുത്തല്‍ എന്നിവയുടെ ഉള്ളടക്കം

സാക്ഷ്യപ്പെടുത്തല്‍ പരീക്ഷയ്ക്കു വേണ്ടി തയാറെടുക്കുന്നവര്ക്കും തങ്ങളുടെ പങ്കും ചുമതലയും മനസ്സിലാക്കാനായി എന്റോള്മെകന്റ് പരിസ്ഥിതിയില്‍ ഉള്പ്പെംട്ട മറ്റു തല്പോര കക്ഷികള്ക്കും ആധാര്‍ എന്റോള്മെയന്റിന്റെയും പരിഷ്‌ക്കരണത്തിന്റെയും മറ്റു പ്രധാന കാര്യങ്ങള്ക്കാംയുള്ള പരിശീലന-പരീക്ഷാ വസ്തുക്കള്‍ താഴെ ലഭ്യമാണ്: